ശ്രീനഗറിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗറിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ശ്രീനഗറിലെ മെത്താൻ ഏരിയയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ജമ്മു കശ്മീർ പൊലീസും സി.ആർ.പി.എഫുമാണ് ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നത്.

അതേസമയം ജമ്മു–കശ്​മീരിൽ വനിത പ്രിൻസിപ്പലുൾപ്പെടെ രണ്ട്​ സർക്കാർ സ്​കൂൾ അധ്യാപകരെ കഴിഞ്ഞ ദിവസം ഭീകരർ വെടിവെച്ചു​ കൊന്നിരുന്നു. ശ്രീനഗറിലെ സൻഗം ഈദ്​ഗാഹ്​ മേഖലയിലെ സഫകദലിലുള്ള ഗവ. ബോയ്​സ്​ ഹയർ സെക്കൻഡറി സ്​കൂൾ​ പ്രിൻസിപ്പൽ​ സുപീന്ദർ കൗർ (44), അധ്യാപകൻ ദീപക്​ ചന്ദ് എന്നിവരാണ്​ കൊല്ലപ്പെട്ടത്​.

Leave A Reply
error: Content is protected !!