രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കാൻ കുവൈത്ത് സർക്കാർ

രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കാൻ കുവൈത്ത് സർക്കാർ

കുവൈത്തിൽ സർക്കാർ കരാറുകളിലെ അഴിമതി തടയുന്നതിന് ബ്രിട്ടീഷ് ഏജൻസിയായ ഗ്ലോബൽ പാർട്ണേഴ്സ് ഗവേണനസുമായി സംയുക്ത പ്രവർത്തനത്തിന് അഴിമതി വിരുദ്ധ അതോറിറ്റി രംഗത്ത് . സംശയകരമായ ഇടപാടുകൾ സംബന്ധിച്ച അന്വേഷണം നടത്തുന്നതിനായാണ് അഴിമതി വിരുദ്ധ പബ്ലിക് അതോറിറ്റി ജി.പി.ജിയുമായി കരാറിലെത്തിയത് .

രാജ്യാന്തര ഇടപാടുകളിൽ അഴിമതി നടത്തുന്നുണ്ടോ എന്ന് കൃത്യമായി അന്വേഷിക്കാനാണ് അന്താരാഷ്ട്ര ഏജൻസിയുടെ സഹായം തേടുന്നത്. യൂറോപ്യൻ വിമാനക്കമ്പനിയായ എയർ ബസിൽ നിന്ന് യാത്രാവിമാനങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഗൾഫിലെയും മറ്റു രാജ്യങ്ങളിലെയും രാഷ്ട്രീയ നേതാക്കള്‍, എം.പിമാര്‍, സർക്കാർ വകുപ്പുകള്‍ എന്നിവര്‍ ഉൾപ്പെട്ട അഴിമതി കേസുകളിൽ അന്വേഷണം നടത്തിയ പരിചയവും വൈദഗ്ധ്യവുമാണ് ജി..പി.ജി യുടെ പിന്തുണ തേടാൻ അധികൃതരെ പ്രേരിപ്പിച്ചത്.

രാജ്യത്ത് അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അതോറിറ്റിയുടെ തീരുമാനം. പൊതുമേഖലയിലെ അഴിമതി സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന വാഗ്ദാനം അഴിമതി വിരുദ്ധ അതോറിറ്റി നടപ്പാക്കുന്നുണ്ട്.സെപ്റ്റംബർ മുതലാണ് പാരിതോഷികം നല്‍കി തുടങ്ങിയത്. സ്വദേശികൾക്കും വിദേശികൾക്കും അഴിമതിയെ കുറിച്ച് വിവരം നൽകാവുന്നതാണ്

Leave A Reply
error: Content is protected !!