ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകാനൊരുങ്ങി വിവിധ രാജ്യങ്ങൾ

ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകാനൊരുങ്ങി വിവിധ രാജ്യങ്ങൾ

ഡൽഹി: ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകാനൊരുങ്ങി വിവിധ രാജ്യങ്ങൾ. വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ അരിന്ദം ബാഗ്‌ചിയാണ് ഇക്കാര്യം അറിയിച്ചത്.പരസ്‌പര അംഗീകാരത്തിനാണ് രാജ്യങ്ങൾ തയ്യാറായിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയിൽ വിദ്യാഭ്യാസം, ബിസിനസ്, ടൂറിസം തുടങ്ങിയ ആവശ്യങ്ങൾക്കായി വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിക്കുവാൻ പ്രതിരോധ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കുന്നതിലൂടെ സാധിക്കുമെന്ന് അരിന്ദം ബാഗ്‌ചി ട്വിറ്ററിൽ കുറിച്ചു.വാക്‌സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്കുള്ള നിർബന്ധിത ക്വാറന്റെയ്‌ൻ യുകെ റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനങ്ങൾ ഉണ്ടായിരിക്കുന്നത്.

Leave A Reply
error: Content is protected !!