കരുവന്നൂർ സഹകരണ ബാങ്കിന് 150 കോടി രൂപയുടെ സഹായം നൽകണമെന്ന് സർക്കാരിന് ശുപാർശ

കരുവന്നൂർ സഹകരണ ബാങ്കിന് 150 കോടി രൂപയുടെ സഹായം നൽകണമെന്ന് സർക്കാരിന് ശുപാർശ

കരുവന്നൂർ സഹകരണ ബാങ്കിന് 150 കോടി രൂപയുടെ സഹായം നൽകണമെന്ന് സർക്കാരിന് ശുപാർശ. കരുവന്നൂർ സഹകരണ ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയും, തട്ടിപ്പിന്റെ വ്യാപ്തിയും ഭാവി നടത്തിപ്പിന് വേണ്ട കാര്യങ്ങളും ഉൾപ്പെടെ പരിശോധിച്ച് വിശദമായി റിപ്പോർട്ട് നൽകാനാണ് സർക്കാർ ഒൻപതംഗ സമിതിയെ നിയോഗിച്ചത്.

വായ്പാ തട്ടിപ്പിൽ സർക്കാർ നിയോഗിച്ച ഒൻുതംഗ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ബാങ്കിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനും, തകർച്ചയിൽ നിന്ന് കരകയറ്റാനുമാണ് ധന സഹായത്തിനുള്ള ശുപാർശ.മുന്നൂറ് കോടി രൂപയുടെ തട്ടിപ്പ് കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നുവെന്നാണ് കണക്കുകൂട്ടൽ. ബാങ്കിൽ ഗുരുതര ക്രമക്കേട് നടന്നതായി സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

Leave A Reply
error: Content is protected !!