കോടിയിൽ ഒരുവൻ കേരളത്തിൽ ഒക്ടോബർ 28ന് പ്രദർശനത്തിന് എത്തും

കോടിയിൽ ഒരുവൻ കേരളത്തിൽ ഒക്ടോബർ 28ന് പ്രദർശനത്തിന് എത്തും

 

വിജയ് ആന്‍റണിയെ നായകനാക്കി ആനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കൊടിയില്‍ ഒരുവന്‍’. സെപ്റ്റെംബർ 17ന് തമിഴ്‌നാട് തീയറ്റേറുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്.  റിലീസ് ചെയ്ത് മൂന്നാം ആഴ്ചയിലും ചിത്രം വലിയ വിജയം നേടി മുന്നേറുകയാണ് . ചിത്രത്തിൻറെ കേരള റിലീസ് തീയതി ഇപ്പോൾ പുറത്തുവിട്ടു. ചിത്രം കേരള തീയറ്ററുകളിൽ ഒക്ടോബർ 28ന് പ്രദർശനത്തിന് എത്തും .

ആത്മികയാണ് ചിത്രത്തിലെ നായിക.ഛായാഗ്രഹണം എന്‍ .എസ് ഉദയകുമാറും , സംഗീതം നിവാസ് കെ പ്രസന്നയും ,എഡിറ്റിംഗ് വിജയ് ആന്റണിയും ആണ് നിര്‍വഹിക്കുന്നത്. ഇന്‍ഫിനിറ്റി ഫിലിംസ് വെന്‍ചേര്‍സ് അവതരിപ്പിക്കുന്ന ചേണ്ടൂര്‍ഫിലിം ഇന്‍റര്‍നാഷണലിന്‍റെയും ടി. ഡി രാജയുടേയും ബാനറില്‍ ടി .ഡി രാജയും, ഡി. ആര്‍ സഞ്ജയ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave A Reply
error: Content is protected !!