കാർത്തിക്ക് ശങ്കർ ഒരുക്കുന്ന ആദ്യ ചിത്രം തെലുങ്കിൽ : പൂജ നടന്നു

കാർത്തിക്ക് ശങ്കർ ഒരുക്കുന്ന ആദ്യ ചിത്രം തെലുങ്കിൽ : പൂജ നടന്നു

കാർത്തിക്ക് ശങ്കർ സിനിമ സംവിധാനം ചെയ്യുന്നു. സോഷ്യൽമീഡിയൽ ശ്രദ്ധേയനായി ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ്‌ സീരീസുകളിലൂടെയും മലയികൾക്ക് സുപരിചിതനായ ആളാണ് കാർത്തിക് ശങ്കർ. ആദ്യ ചിത്രം അദ്ദേഹം ഒരുക്കുന്നത് തെലുഗിൽ ആണ്. തെലുങ്കില്‍ ആദ്യ സംവിധാന സംരഭവുമായി ഒരു മലയാളി എത്തുന്നത് ഇത് ആദ്യമായാണ് .

ഹൈദരാബാദ് അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വെച്ച് ഇന്നലെ ചിത്രത്തിന്റെ പൂജ നടന്നു. സിനിമയിലെ നായകൻ തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം ആണ്. നായിക കന്നഡ നടി സഞ്ജന ആനന്ദ് ആണ്. ചിത്രം നിർമിക്കുന്നത് തെലുങ്ക് ഇതിഹാസ സംവിധായകന്‍ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യ ആണ്.

Leave A Reply
error: Content is protected !!