വീട്ടമ്മമാർക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ബില്ലിനെ എതിര്‍ത്ത് നിയമസഭയിലെ വനിതാ അംഗങ്ങള്‍

വീട്ടമ്മമാർക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ബില്ലിനെ എതിര്‍ത്ത് നിയമസഭയിലെ വനിതാ അംഗങ്ങള്‍

തിരുവനന്തപുരം; വീട്ടമ്മമാർക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ബില്ലിനെ എതിര്‍ത്ത് നിയമസഭയിലെ വനിതാ അംഗങ്ങള്‍. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജും വടകര എംഎൽഎ കെ കെ രമയുമാണ് ബില്ലിനെ എതിര്‍ത്തത്. ഹരിതയും ലിംഗനീതി രാഷ്ട്രീയവുമെല്ലാം സജീവ ചർച്ചയായിരിക്കെയാണ് ലീഗ് നേതാവ് കൂടിയായ ടിവി ഇബ്രാഹിം വീട്ടമ്മമാർക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ സ്വകാര്യബില്‍ അവതരിപ്പിച്ചത്.

വനിതകള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിം ആയിരുന്നു നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. വടകര എംഎല്‍എ കെകെ രമയാണ് ബില്ലിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. സ്ത്രീകളെ അടുക്കളയില്‍ തളച്ചിടാന്‍ മാത്രമെ ബില്‍ ഉപകരിക്കൂ എന്നായിരുന്നു രമയുടെ വിമര്‍ശനം. പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ്ജും രമയുടെ നിലപാടിന് പിന്തുണ നല്‍കി.എന്നാൽ വീട്ടമ്മമാരുടെ ജോലിയൂടെ മൂല്യം തിട്ടപ്പെടുത്താനാവില്ലെന്നും അവർക്ക് പരിഗണന നൽകുകയെന്ന ലക്ഷ്യത്തോടെയാണ് താന്‍ ബില്‍ അവതരിപ്പിച്ചതെന്നും ടിവി ഇബ്രാഹിം വിശദീകരിച്ചു.

Leave A Reply
error: Content is protected !!