സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന്

സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന്

കണ്ണൂരിൽ ചേരാനിരിക്കുന്ന 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചർച്ചചെയ്യാൻ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും.സംസ്ഥാന സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും ദേശീയതലത്തിൽ ബിജെപിക്കെതിരായ പൊതുവിഷയങ്ങളിൽ ഒന്നിച്ചു നിൽക്കണമെന്ന ധാരണയുണ്ട്.

ബിജെപിക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിനുള്ള മമത ബാനർജിയുടെ നീക്കത്തിൽ സ്വീകരിക്കേണ്ട നിലപാട് നിർണായകമാകും.തിരഞ്ഞെടുപ്പ് വേളയിൽ സ്വീകരിക്കേണ്ട അടവ് നയം രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. ലഖിംപുർ ഖേരി സംഘർഷവും കർഷകപ്രക്ഷോഭവും ദേശീയരാഷ്ട്രീയ സാഹചര്യങ്ങളും പിബിയുടെ അജണ്ടയിലുണ്ട്.

Leave A Reply
error: Content is protected !!