അന്താരാഷ്​ട്ര വെയ്​​റ്റ്​ ലിഫ്​റ്റിങ്​​ ചാമ്പ്യൻഷിപ്പിന്​ ജിദ്ദയിൽ തുടക്കം

അന്താരാഷ്​ട്ര വെയ്​​റ്റ്​ ലിഫ്​റ്റിങ്​​ ചാമ്പ്യൻഷിപ്പിന്​ ജിദ്ദയിൽ തുടക്കം

ജിദ്ദ;അന്താരാഷ്​ട്ര വെയ്​​റ്റ്​ ലിഫ്​റ്റിങ്​​ ചാമ്പ്യൻഷിപ്പിന്​ ജിദ്ദയിൽ തുടക്കം.17 വയസ്സിനു​ താഴെയുള്ളവർക്കായുള്ള ചാമ്പ്യൻഷിപ്​​ സൗദി കായികമന്ത്രാലയത്തെ പ്രതിനിധാനം ചെയ്​ത്​​ സൗദി വെയ്​റ്റ്​ലിഫ്​റ്റിങ്​ ഫെഡറേഷനാണ്​ സംഘടിപ്പിച്ചത്​.

ഈ മാസം 12 വരെ നീണ്ടുനിൽക്കും. ജിദ്ദയിലെ റിട്ട്​​സ്​ കാൾട്ടൺ ഹോട്ടലിൽ നടന്ന ഉദ്​ഘാടനച്ചടങ്ങിൽ അന്താരാഷ്​ട്ര വെയ്​റ്റ്​ലിഫ്​റ്റിങ്​ ഫെഡറേഷൻ പ്രസിഡൻറ്​ ഡോ. മൈകൾ ഇറാനി, സൗദി വെയ്​റ്റ്‌ ലിഫ്റ്റിങ്​ ഫെഡറേഷൻ പ്രസിഡൻറ്​ മുഹമ്മദ് അൽ ഹർബി തുടങ്ങിയവർ പ​ങ്കെടുത്തു. സൗദിക്കു​ പുറമെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പുരുഷ, സ്​ത്രീ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പ​െങ്കടുക്കുന്നുണ്ട്​.

Leave A Reply
error: Content is protected !!