സൗദിയിലെ ബിനാമി ബിസിനസുകളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ചു

സൗദിയിലെ ബിനാമി ബിസിനസുകളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ചു

റിയാദ്; സൗദിയിലെ ബിനാമി ബിസിനസുകളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ചു.രഹസ്യമായി വിവരങ്ങൾ കൈമാറുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും ശമ്പള വർധനവും നൽകും. ഇതിനു പുറമെ പിഴയായി ഈടാക്കുന്ന സംഖ്യയിൽ നിന്നും പങ്കു ലഭിക്കും. രാജ്യത്തൊട്ടാകെയുള്ള ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാനുള്ള സമയം 2022 ഫെബ്രുവരിയിൽ അവസാനിക്കും.

സൗദി അറേബ്യയിൽ സ്പോൺസറുടെ പേരിൽ സ്ഥാപനങ്ങൾ ആരംഭിച്ച് അതിന്റെ ലാഭം വിദേശികളെടുക്കുന്നതിനെയാണ് ബിനാമി ബിസിനസ് എന്ന് പറയുന്നത്. ഇത്തരത്തിൽ ലക്ഷക്കണക്കിന് സ്ഥാപനങ്ങളുണ്ടെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇവരെ പിടികൂടാന്‍ വിവിധ മാർഗങ്ങൾ ആലോചിക്കുകയാണ് മന്ത്രാലയം. ഇതിൽ ഒന്നാമത്തേത് ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥരെ നിയോഗിക്കുകയാണ്. ഇവർക്ക് ശമ്പള വർധനവും ബോണസുമാണ് ഓഫർ.

Leave A Reply
error: Content is protected !!