ഉമ്മത്തൂർ ആനക്കടവ് പാലത്തിനു സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാൾ മരിച്ചു

ഉമ്മത്തൂർ ആനക്കടവ് പാലത്തിനു സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാൾ മരിച്ചു

ഉമ്മത്തൂർ ആനക്കടവ് പാലത്തിനു സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാൾ മരിച്ചു.ഇന്നലെ വൈകിട്ട് അഞ്ചോടെ കൂട്ടുകാരോടൊത്ത് കടവിൽ വർത്തമാനം പറഞ്ഞു കുളിക്കുന്നതിനിടെ ആസിഫും റയ്ഹാനും ഒഴുക്കിൽപെടുകയായിരുന്നു.പാലത്തിലൂടെ പോകുന്നവർ കുട്ടികളുടെ നിലവിളി കേട്ട ഉടൻ നാട്ടുകാരെയും അഗ്‍നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു.

വൈകിട്ട് 6.20 ഓടെ ആസിഫിന്റെ മൃതദേഹം കടവിനു 30 മീറ്റർ താഴെനിന്നു കണ്ടെടുത്തു. പുഴയിൽ വീണ മരത്തിന്റെ ചില്ലകൾക്കിടയിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹംകോട്ടപ്പടി താലൂക്ക് ബ്ലോക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. റയ്ഹാനായി രാത്രിയിലും തിരച്ചിൽ തുടർന്നു.

Leave A Reply
error: Content is protected !!