14 വർഷത്തെ സ്നേഹബന്ധം ; ആത്മസുഹൃത്തിന്റെ കൈകളിൽ കിടന്ന് അന്ത്യശ്വാസം വലിച്ച് ഡകാസി

14 വർഷത്തെ സ്നേഹബന്ധം ; ആത്മസുഹൃത്തിന്റെ കൈകളിൽ കിടന്ന് അന്ത്യശ്വാസം വലിച്ച് ഡകാസി

കിന്‍ഹാസ: അമൂല്യമായ സ്നേഹത്തിന്റെ ആഴത്തിന് നേർ സാക്ഷിയായി മനുഷ്യനും ഗൊറില്ലയും തമ്മിലുള്ള ആത്മബന്ധം …

രണ്ടു വർഷം മുമ്പ് ഫോറസ്റ്റ് റേഞ്ചറുടെ സെല്‍ഫിയില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടതിലൂടെ ലോക പ്രശസ്തയായ ഡകാസി എന്ന ഗൊറില്ല വിടവാങ്ങി .മൗണ്‍ടെയ്ന്‍ ഗൊറില്ല വിഭാഗത്തില്‍പ്പെട്ട ഡകാസി, ഏറെകാലമായി രോഗ ബാധിതയായിരുന്നു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വിരുംഗ നാഷണല്‍ പാര്‍ക്കിലായിരുന്നു 14 വയസുള്ള ഡകാസി കഴിഞ്ഞിരുന്നത്. ഡകാസിയുടെ കെയര്‍ ടേക്കറും ആത്മസുഹൃത്തുമായിരുന്ന ആന്‍ഡ്രെ ബോമയുടെ കൈകളില്‍ കിടന്ന് സെപ്റ്റംബര്‍ 26-നായിരുന്നു ഡകാസി മരിച്ചത് .2007-ല്‍ വെറും രണ്ടുമാസം പ്രായമുള്ളപ്പോഴാണ് ഡകാസിയെ ബോമ ആദ്യമായി കാണുന്നത്.    അതിന്റെ മാതാപിതാക്കള്‍ വേട്ടക്കാരാല്‍ കൊല്ലപ്പെട്ട സമയത്ത് തന്റെ അമ്മയുടെ മൃതശരീരത്തെ കെട്ടിപ്പിടിച്ചു നില്‍ക്കുകയായിരുന്നു കുട്ടി ഗൊറില്ല.

അതെ സമയം മാതാപിതാക്കളുടെ അഭാവത്തിൽ ഗൊറില്ലക്കുഞ്ഞിനെ കാട്ടിലേക്ക് വിട്ടാല്‍ അത് അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് വനപാലകര്‍ മനസ്സിലാക്കി. ശേഷം അതിനെ മൗണ്‍ടെയ്ന്‍ ഗൊറില്ല സെന്ററിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നീട് ബോമ ആയിരുന്നു ഡകാസിയെ പരിപാലിച്ചിരുന്നത്.

2019-ലാണ് ഡകാസിയെ ലോകമൊട്ടാകെ വൈറലാക്കിയ ആ സെല്‍ഫി സംഭവിച്ചത് . പാര്‍ക്കിലെ റേഞ്ചര്‍മാരില്‍ ഒരാളായ മാതിയു ഷമാവുവിന്റെ സെല്‍ഫിയിലാണ് ഡകാസിയും മറ്റൊരു ഗൊറില്ലയും ഇടംപിടിച്ചത്. സെല്‍ഫിയില്‍ മറ്റൊരു ഒരു റേഞ്ചറെയും കാണാം. പോസ് ചെയ്തു നില്‍ക്കുന്ന രണ്ടു ഗൊറില്ലകളും രണ്ടു റേഞ്ചര്‍മാരും കാണാം .സെല്‍ഫിയില്‍ ഇടതുഭാഗത്താണ് ഡകാസി നില്‍ക്കുന്നത്.’ വിരുംഗ നാഷണല്‍ പാര്‍ക്ക്’ ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിനു പിന്നാലെ അത് തരംഗമാവുകയായിരുന്നു .

“വിരുംഗ പാര്‍ക്കില്‍ കഴിയുന്നതിനിടെ നിരവധി പരിപാടികളിലും സിനിമകളിലും ഡകാസി പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്രമേല്‍ സ്‌നേഹം നിറഞ്ഞൊരു ജീവിയെ സംരക്ഷിക്കാന്‍ സാധിച്ചത് സവിശേഷമായി ലഭിച്ച അവകാശമായി തോന്നുന്നു, പ്രത്യേകിച്ചും തീരെ ചെറുപ്രായത്തില്‍ ഡകാസി കടന്നുപോയ മാനസികാഘാതത്തെ കുറിച്ചറിയുമ്പോള്‍.. ഡകാസിയുടെ മരണശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ബോമ പറയുന്നു .

Leave A Reply
error: Content is protected !!