പബ്ലിക് ടോയ്‍ലറ്റില്‍ നിന്നും പുറത്തിറങ്ങി വരുന്ന കാട്ടുരാജാവ്; ചിരിപടർത്തി സോഷ്യല്‍മീഡിയ

പബ്ലിക് ടോയ്‍ലറ്റില്‍ നിന്നും പുറത്തിറങ്ങി വരുന്ന കാട്ടുരാജാവ്; ചിരിപടർത്തി സോഷ്യല്‍മീഡിയ

പബ്ലിക് ടോയ്‍ലറ്റില്‍ നിന്നും ഒരു സിംഹം പുറത്തിറങ്ങി വരുന്നതു കണ്ടാല്‍ എന്തുചെയ്യും? ആദ്യം അമ്പരക്കുമെങ്കിലും ആരുമൊന്ന് പേടിക്കും. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒരു കാറിൽ നിന്ന് ഷൂട്ട് ചെയ്ത വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. കാർ ഒരു ടോയ്‍ലറ്റിന്‍റെ മുന്നിൽ എത്തിയപ്പോൾ ടോയ്‍ലറ്റിന്‍റെ വാതിൽക്കൽ നിന്ന് സിംഹം ഇറങ്ങി വരുന്നത് കാണാം.”ലൂ എപ്പോഴും മനുഷ്യർക്ക് സുരക്ഷിതമല്ല, ചിലപ്പോൾ ഇത് മറ്റുള്ളവരും ഉപയോഗിക്കാം,” എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വൈല്‍ഡ്‍ലെന്‍സ് എക്കോ ഫൌണ്ടേഷനാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ജംഗിള്‍ സഫാരിക്കിടെ ഇത്തരത്തില്‍ ഒരു കാഴ്ച കാണാന്‍ സാധിച്ചത് അത്ഭുതപ്പെടുത്തുന്നുവെന്നും എന്നാല്‍ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പൊതുശൌചാലയം ഉപയോഗിക്കുന്നതില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്നും ട്വിറ്ററില്‍ അഭിപ്രായം ഉയരുന്നുണ്ട്.

Leave A Reply
error: Content is protected !!