”നമുക്ക് എന്തിനെയും അതിജീവിക്കാൻ സാധിക്കും”; അന്ന് ഒരു കാറപകടത്തിൽ മുഖം പൊള്ളി വികൃതമായി, ഇന്ന് മിസ് വേൾഡ് അമേരിക്കയായി ഇന്ത്യൻ വംശജ

”നമുക്ക് എന്തിനെയും അതിജീവിക്കാൻ സാധിക്കും”; അന്ന് ഒരു കാറപകടത്തിൽ മുഖം പൊള്ളി വികൃതമായി, ഇന്ന് മിസ് വേൾഡ് അമേരിക്കയായി ഇന്ത്യൻ വംശജ

മിസ് വേൾഡ് അമേരിക്കയായി കിരീടമണിഞ്ഞ് ഇന്ത്യൻ വംശജ ശ്രീ സായ്നി. മിസ് വേൾഡ് അമേരിക്കയുടെ ലൊസാഞ്ചലസ് ആസ്ഥാനത്തു കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആണ് വാഷിങ്ടൻ സംസ്ഥാനത്തു നിന്നുളള ശ്രീ സുന്ദരിപ്പട്ടം നേടിയിരിക്കുന്നത്.

മിസ് വേൾഡ് അമേരിക്കയാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജയാണ് 25കാരിയായ ശ്രീ സായ്നി. ഒപ്പം ആദ്യ ഏഷ്യക്കാരിയും. പേസ്മേക്കർ ഘടിപ്പിച്ച ഹൃദയവും വാഹനാപകടത്തെ അതിജീവിച്ച മനക്കരുത്തുമായാണ് ശ്രീ അമേരിക്കയെ പ്രതിനിധാനം ചെയ്യുന്നത്.

പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ശ്രീ അഞ്ചാം വയസ്സിൽ യുഎസിലേയ്ക്ക് കുടുംബത്തോടൊപ്പം കുടിയേറുകയായിരുന്നു. പന്ത്രണ്ടാം വയസിലാണ് ശ്രീയുടെ ഹൃദയത്തോട് ചേർന്ന് പേസ്മേക്കർ മിടിച്ച് തുടങ്ങിയത്. കാറപകടത്തിൽ മുഖത്തിനു സാരമായ പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ഇന്ന് സാമൂഹിക സേവനരംഗത്ത് സജീവമാണ് ശ്രീ സായ്നി. വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് ജേണലിസം പഠനവും പൂർത്തിയാക്കിയിട്ടുണ്ട്.

Leave A Reply
error: Content is protected !!