ഭാര്യയ്ക്ക് പിറന്നാൾ സമ്മാനം എട്ടര കോടിയുടെ റോൾസ് റോയ്‌സ്

ഭാര്യയ്ക്ക് പിറന്നാൾ സമ്മാനം എട്ടര കോടിയുടെ റോൾസ് റോയ്‌സ്

ദുബായ് ∙ ഭാര്യയ്ക്ക് പിറന്നാൾ സമ്മാനമായി പ്രവാസി മലയാളി ബിസിനസുകാരൻ നൽകിയത് കോടികൾ വിലമതിക്കുന്ന റോൾസ് റോയ്സ് കാർ. പ്രവാസി വ്യവസായിയും ബിസിസി കോൺട്രാക്ടിങ് സ്ഥാപന മേധാവിയുമായ കുറ്റ്യാട്ടൂർ സ്വദേശി അംജദ് സിതാരയാണ് തന്റെ പ്രിയതമക്കും മകൾക്കും അപൂർവ ഉപഹാരം സമ്മാനിച്ചത്.

21 കാരിയും ബിസിസിയുടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറുമാണ് അംജദിന്റെ ഭാര്യ മർജാന അംജദ്. ഓക്ടോബർ രണ്ടിന് മർജാനയുടെ ജന്മദിനമായിരുന്നു . ഇതിന് ദിവസങ്ങൾക്കു മുൻപേയാണ് സന്തോഷാരവങ്ങൾ സമ്മാനിച്ച് ഇവരുടെ ജീവിതത്തിലേയ്ക്ക് ഒരു മാലാഖയായെത്തിയത്– മകൾ അയ്റ മാലിക അംജദ്. ഇരുവർക്കുമാണ് റോൾസ് റോയ്സിന്റെ വ്രെറ്റ് ബ്ളാക്ക് ബാഡ്ജ് കാറ് സമ്മാനിച്ചത്.

Leave A Reply
error: Content is protected !!