പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍

പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍

കുവൈറ്റ്: കുവൈറ്റിൽ പ്രവാസി ഇന്ത്യക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് നിഗമനം. ജലീബ് അല്‍ ശുയൂഖിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് 41 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത് അനുസരിച്ച് പൊലീസ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം പിന്നീട് ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

Leave A Reply
error: Content is protected !!