കനത്ത മഴ; മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

കനത്ത മഴ; മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

പത്തനംതിട്ട : കനത്ത മഴയെത്തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതേത്തുടര്‍ന്ന് പമ്ബയില്‍ ജലനിരപ്പ് രണ്ടു മീറ്റര്‍ വരെ ഉയരാനിടയുണ്ട്. നദീ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.

അപ്പര്‍ കുട്ടനാട്ടിലും മറ്റ് പടിഞ്ഞാറന്‍ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ‘.കഴിഞ്ഞ 24 മണിക്കൂറില്‍ മണ്ണീറ 19 സെ.മീ, കരിപ്പാന്‍ തോട് 18 സെ.മീ, നീരാമകുളം 17 സെ.മീ , പത്തനംതിട്ട 15 സെ.മീ, മൂഴിയാര്‍, സീതത്തോട് 12 സെ.മീ, കോന്നി 11 സെ.മീ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Leave A Reply
error: Content is protected !!