“മകള്‍ നീളം വെക്കുന്നുണ്ടോയെന്ന് നോക്കിക്കൊണ്ടിരിക്കു൦, എന്റെ ലോകം അവളാണ്” : മകളുടെ വിശേഷങ്ങളുമായി ശോഭന

“മകള്‍ നീളം വെക്കുന്നുണ്ടോയെന്ന് നോക്കിക്കൊണ്ടിരിക്കു൦, എന്റെ ലോകം അവളാണ്” : മകളുടെ വിശേഷങ്ങളുമായി ശോഭന

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശോഭന. മലയാളിയല്ലങ്കിലും താരം മലയാളത്തിന് സ്വന്തമാണ്. 1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന പിന്നീട് അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു. ഇതോടെ മലയാളികളുടെ ഇഷ്ട്ട നടിമാരിൽ ഒരാളായി താരം മാറി.

അഭിനയത്തേക്കാള്‍ ഉപരി നൃത്തത്തിനു വേണ്ടിയാണ് താരം തന്റെ സമയം മാറ്റിവയ്ക്കുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരികയും ചെയ്തു.

ശോഭനയുടെ മകളുടെ പേര് അനന്ത നാരായണിയെന്നാണ്.ഒരു പെണ്‍കുഞ്ഞിനെ അവിവാഹിതയായ ശോഭന ദത്തെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ശോഭന പെണ്‍കുഞ്ഞിനെ ദത്തെടുത്തത് ശോഭന പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. കുഞ്ഞിനൊപ്പമുള്ള വീഡിയോ ഈ അടുത്തും തരാം പങ്കുവച്ചിരുന്നു. താരം പങ്കുവച്ചത് പരീക്ഷയ്ക്ക് പഠിക്കുന്ന മകളുടെ വീഡിയോയാണ്.

തന്റെ ലോകം മകളാണെന്നും താന്‍ അവള്‍ നീളം വെക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കുമെന്നും നമ്മള്‍ ഒരുപോലെ തന്നെ പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും വളർത്തണമെന്നും ശോഭന പറഞ്ഞു. മോളുടെ വസ്ത്രത്തിന്റെ കാര്യത്തില്‍ നന്നായി ശ്രദ്ധിക്കാറുണ്ടെന്നും ഒരു മോഡേണ്‍ സ്‌കൂളിലാണ് അവളും പോവുന്നതെന്നും മിഡി സ്‌കേര്‍ട്ട് ഒക്കെ ഇടക്ക് ധരിക്കുമെന്നും ശോഭന പറഞ്ഞു. താനെപ്പോഴും മകള്‍ നീളം വെക്കുന്നുണ്ടോയെന്ന് നോക്കിക്കൊണ്ടിരിക്കുമെന്ന് ശോഭന പറയുന്നു. അപ്പോള്‍ അവള്‍ ചോദിക്കും വാട്്സ് ദ ഡീല്‍ അമ്മാ, കൂടെ പഠിക്കുന്ന ആണ്‍കുട്ടികളെയൊക്കെ കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ കാണുന്നതല്ലേ. ഹൂ കെയര്‍സ്. നോ ബഡി കെയര്‍സ് എന്ന്. ശരിയാണ്, കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഒന്നും തോന്നില്ല. പക്ഷെ ബാക്കിയെല്ലാവരും അങ്ങനെയാവണമെന്നില്ലല്ലോ. ചെറിയ പ്രായത്തില്‍ കുട്ടികളെ ഇങ്ങനെയെല്ലാം നോക്കണം. കുറച്ചു കൂടി പ്രായമാകുമ്പോള്‍ അവള്‍ സ്വയം തീരുമാനിക്കട്ടെ. എന്നും ശോഭന പറയുന്നു.

Leave A Reply
error: Content is protected !!