ഉദയം ഹോമിന്റെ മാഗസിൻ ‘ചേക്ക’ പ്രകാശനം ചെയ്തു

ഉദയം ഹോമിന്റെ മാഗസിൻ ‘ചേക്ക’ പ്രകാശനം ചെയ്തു

കോഴിക്കോട്: ഉദയം ഹോമിന്റെ മാഗസിനായ ‘ചേക്ക’യുടെ ആദ്യ ലക്കത്തിന്റെ പ്രകാശനം എഴുത്തുകാരൻ കെ.പി. രാമനുണ്ണി തോട്ടത്തിൽ രവീന്ദ്രൻ
എംഎൽഎക്ക് നൽകി നിർവ്വഹിച്ചു. തെരുവിൽ അലയുന്നവരെ പുനരധിവസിപ്പിക്കാൻ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പദ്ധതിയാണ് ഉദയം. ഉദയം കുടുംബാംഗങ്ങളുടെ സർഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനാണ് മാഗസിൻ ആരംഭിച്ചത്.
ഉദയം കുടുംബംഗവും എഴുത്തുകാരനുമായ ഗിരീഷ് മായനാടിന്റെ പുതിയ പുസ്‌തകം `ഉഷ്ണജലം കൊണ്ട് സ്നാനം ചെയ്യപ്പെട്ടവൻ´ന്റെ പോസ്റ്റർ പ്രകാശനം സബ്കലക്ടർ വി ചെൽസസിനി നിർവ്വഹിച്ചു. ഉദയം കുടുംബംഗമായ പി.വി. ഷാജിക്കായി ഒരുക്കിയ മുച്ചക്ര വാഹനത്തിന്റെ താക്കോൽ ദാനവും ചടങ്ങിൽ നിർവ്വഹിച്ചു.മാഗസിന് പേര് നിർദ്ദേശിച്ച മുൻ ഇന്റേണായ മഞ്ജുഷക്ക് കെ.പി.രാമനുണ്ണി ഉപഹാരം നൽകി.
മാങ്കാവ് ഉദയം ഹോമിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു. സബ്കലക്ടർ വി ചെൽസസിനി, ഡെപ്യൂട്ടി കലക്ടർ അനിതകുമാരി, നാഷണൽ ട്രസ്റ്റ്‌ കൺവീനർ പി.സിക്കന്ദർ, ദയ റിഹാബിലിറ്റേഷൻ സെക്രട്ടറി നാസർ, ഉദയം പ്രോജക്ട് കോഡിനേറ്റർ റയീസ പർസാന, ചേക്ക മാഗസിൻ ചീഫ് എഡിറ്റർ മെറിൻ റോസ് തുടങ്ങിയവർ പങ്കെടുത്തു.
Leave A Reply
error: Content is protected !!