പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം മാനാടിൻറെ ട്രെയ്‌ലർ ഒക്‌ടോബർ രണ്ടിന് റിലീസ് ചെയ്യും

പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം മാനാടിൻറെ ട്രെയ്‌ലർ ഒക്‌ടോബർ രണ്ടിന് റിലീസ് ചെയ്യും

ചിമ്പുവിനെ കേന്ദ്രകഥാപാത്രമാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘മാനാട്’ ദീപാവലിക്ക് തിയറ്ററുകളില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ ട്രെയ്‌ലർ ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യും.  ‘അബ്‍ദുള്‍ ഖാലിഖ്’ എന്നാണ് മാനാടില്‍ ചിമ്പു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

2018ല്‍ പ്രഖ്യാപിച്ച്, പിന്നീട് അനിശ്ചിതമായി വൈകിപ്പോയ പ്രോജക്ട് ആണ് മാനാട്. ചിമ്പുവിനും നിര്‍മ്മാതാവ് സുരേഷ് കാമാക്ഷിക്കുമിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ചിത്രം വൈകാന്‍ പ്രധാന കാരണമായത്. ചിമ്പുവും വെങ്കട് പ്രഭുവും ആദ്യമായി ഒരുമിക്കുന്ന ചിത്രവുമാണ് ഇത്. എന്തായാലും പ്രേക്ഷകർ വളരെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

Leave A Reply
error: Content is protected !!