സ്ഥ​ല​ത​ര്‍​ക്ക​ത്തി​​ല്‍ സഹായിച്ചതിന് യു​വാ​വി​നെ ന​ടു​റോ​ഡി​ല്‍ വ​ള​ഞ്ഞി​ട്ടു ത​ല്ലി സ്ത്രീ​ക​ള്‍

സ്ഥ​ല​ത​ര്‍​ക്ക​ത്തി​​ല്‍ സഹായിച്ചതിന് യു​വാ​വി​നെ ന​ടു​റോ​ഡി​ല്‍ വ​ള​ഞ്ഞി​ട്ടു ത​ല്ലി സ്ത്രീ​ക​ള്‍

മ​റ​യൂ​ര്‍: അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള സ്ഥ​ല​ത​ര്‍​ക്ക​ത്തി​​ല്‍ യു​വാ​വി​ന് സ്ത്രീ​ക​ളു​ടെ മ​ര്‍​ദ​നമേറ്റു . മ​റ​യൂ​ര്‍ ബാ​ബു​ന​ഗ​ര്‍ സ്വ​ദേ​ശി മോ​ഹ​ന്‍​രാ​ജ് (38)നാ​ണ് പ​രി​ക്കേ​റ്റ​ത്. മോ​ഹ​ന്‍​രാ​ജ് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.സം​ഭ​വ​ത്തി​ല്‍ പ​ള്ള​നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ ജ​മു​നാ(42), വൃ​ന്ദ (40), ജ​യ​റാ​ണി (42), ഷൈ​ല​ജ (38) എ​ന്നി​വ​ര്‍​ക്കെ​തി​രേ മ​റ​യൂ​ര്‍ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു.

സ്ഥ​ല അ​തി​ര്‍​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കത്തിൽ കേ​സ് ഫ​യ​ല്‍ ചെ​യ്യാ​ന്‍ സ​ഹാ​യി​ച്ചെ​ന്ന പേ​രി​ലാ​ണ് മോ​ഹ​ന്‍​രാ​ജി​നെ സ്ത്രീ​ക​ള്‍ മ​ര്‍​ദി​​ത്.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി നി​യോ​ഗി​ച്ച ക​മ്മീ​ഷ​ന്‍ പ​ള്ള​നാ​ട് എ​ത്താ​നി​രി​ക്കെ​യാ​ണ് വി​വ​ര​മ​റി​ഞ്ഞ് സ്ത്രീ​ക​ള്‍ മോ​ഹ​ന്‍​രാ​ജി​നെ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന വ​ടി​ക​ള്‍​കൊ​ണ്ട് മ​ര്‍​ദി​ച്ച​ത്. മ​റ​യൂ​ര്‍ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടുത്തു. മ​ര്‍​ദി​ച്ച​ത് സ്ത്രീ​ക​ളാ​യ​തി​നാ​ല്‍ കേ​സ് ഇ​ടു​ക്കി വ​നി​താ പോ​ലീ​സി​നു കൈ​മാ​റി.

Leave A Reply
error: Content is protected !!