ഒടുവിൽ സ്ഥീരികരണം, കനയ്യ കോൺഗ്രസിൽ. ഇനി അടിമുടി മാറ്റം

ഒടുവിൽ സ്ഥീരികരണം, കനയ്യ കോൺഗ്രസിൽ. ഇനി അടിമുടി മാറ്റം

കാത് കുത്തിയവ്വൻ പോയാൽ കമ്മലിട്ടവൻ വരും , ആയിരം രതികുമാറിനും ,അനില്കുമാറിനുമൊക്കെ അറ കനയ്യ കുമാർ മതി . കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോൺഗ്രസിൽ ചേരും എന്ന ഉറപ്പായി . ഭഗത് സിംഗ് ദിനത്തിൽ ഇരുവരും പാർട്ടിയുടെ ഭാഗമാകും . ഇരുവർക്കുമൊപ്പം അടുത്ത അനുയായികളും കോൺഗ്രസിൽ ചേരും എന്നാണ് കിട്ടുന്ന വിവരം . കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ നേരത്തെ തന്നെ ചർച്ച നടത്തിയിരുന്നു. കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രണ്ടുപേരും ഔദ്യോഗികമായി സിപിഐയെ ഇതുവരെ അറിയിച്ചിട്ടില്ല . കോൺഗ്രസ് നേതൃത്വവും ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെ നൽകിയില്ല.

ജിഗ്നേഷ് മേവാനിയെ ഗുജറാത്തിന്റെ വർക്കിങ് പ്രസിഡന്റ് ആക്കിയേക്കും എന്നാണ് സൂചന. അതേസമയം കനയ്യ കുമാറിനെ ബീഹാറിന്റെ വർക്കിങ് പ്രസിഡന്റ് സംബന്ധിച്ച ചർച്ചകൾ നടക്കുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്. ദളിത് വിഭാഗത്തിൽ പെട്ട രണ്ട വലിയ നേതാക്കൾ പാർട്ടിയിലേക്ക് വരുന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാകും . അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തും ബിഹാറും പിടിക്കാൻ അത് വഴി സാധിക്കുമെന്നും കോൺഗ്രസ് കരുതുന്നു .ഇരുനേതാക്കളും വളരെ ചെറുപ്പം ആണെന്നതും പാർട്ടിക്ക് സന്തോഷം പകരുന്ന കാര്യവുമാണ് .കൂടുതൽ ജനകീയനായ നേതാക്കന്മാരെ പാർട്ടിയിലേക്ക്എ ത്തിക്കുക എന്ന രാഹുൽ ഗാന്ധിയുടെ തീരുമാന പ്രകാരമാണ് ഇരുബ്വരും കോൺഗ്രസിൽ എത്തുന്നത്

2019 തെരഞ്ഞെടുപ്പിൽ സിപിഐയിൽ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് തോറ്റത്.സി പി ഐ തന്നെ പിന്നിൽ നിന്ന് കനയ്യ കുമാറിനെ കുത്തുകയായിരുന്നു എന്ന ആൻ തന്നെ ആരോപണം ഉയർന്നിരുന്നു . പിനീട് പല തവണ കനയ്യ പാർട്ടിയുമായി ഇടഞ്ഞിരുന്നു.

കനയ്യകുമാർ കോൺഗ്രസിൽ എത്തിയാൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയിൽ കനയ്യ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

അതേസമയം കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും തള്ളി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ വന്നിട്ടുണ്ട് . റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് ഡി രാജ പ്രതികരിച്ചു

കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഡി രാജയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഐ കരുതുന്നത്.

വലിയ വലിയ നേതാക്കൾ പാർട്ടിയിലേക്ക് എത്തുമ്പോൾ ബിജെപിയെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർക്കാനാവുമെന്നാണ് കോൺഗബ്രെസ കരുതുന്നത് . അതിന്റെ മുന്നൊരുക്കങ്ങൾ ആണ് ഇപ്പോൾ കാണുന്നതൊക്കെ.

Video Link

https://youtu.be/lIPnSRy_A40

Leave A Reply
error: Content is protected !!