അനുനയശ്രമം തുടരുന്നു; താരിഖ് അൻവർ സുധീരനുമായി ഇന്ന് വൈകിട്ട് കൂടിക്കാഴ്ച നടത്തും

അനുനയശ്രമം തുടരുന്നു; താരിഖ് അൻവർ സുധീരനുമായി ഇന്ന് വൈകിട്ട് കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും എഐസിസി അംഗത്വത്തിൽ നിന്നും രജിവെച്ച വി എം സുധീരനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്റെ നീക്കം തുടരുകയാണ്. ഇതിന്റെ ഭാഗമായി വൈകീട്ട് നാല് മണിക്ക്എ ഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വി എം സുധീരനുമായി കൂടിക്കാഴ്ച നടത്തും.

നേതൃത്വത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കണമെന്ന നിർദേശവും ഹൈക്കമാൻഡ് മുന്നോട്ടു വെച്ചിട്ടുണ്ട്. അതേസമയം മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകണമെന്നും ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്.

Leave A Reply
error: Content is protected !!