മുഖ്യമന്ത്രി സംസ്ഥാനത്ത് ഹര്‍ത്താല്‍ സംസ്കാരത്തെ വളര്‍ത്തുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

മുഖ്യമന്ത്രി സംസ്ഥാനത്ത് ഹര്‍ത്താല്‍ സംസ്കാരത്തെ വളര്‍ത്തുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഹര്‍ത്താല്‍ സംസ്കാരത്തെ വളര്‍ത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.

കോണ്‍ഗ്രസും സി.പി.എമ്മും വളര്‍ത്തിയ ഹര്‍ത്താല്‍ സംസ്കാരമാണ് കേരളത്തിന്‍റെ ടൂറിസം വികസനത്തെ തകര്‍ക്കുന്നത്. ഇരു കൂട്ടരും വികസനത്തിന്‍റെ ശത്രുക്കളാണ്’ കേന്ദ്ര മന്ത്രി പറഞ്ഞു.

ലോക ടൂറിസം ദിനത്തില്‍ കേരളത്തില്‍ നടക്കുന്ന ഹര്‍ത്താലിനെ അനുകൂലിക്കുന്നത് വഴി കേരളത്തിലെ വികസന സങ്കല്‍പങ്ങളുടെ മുഖ്യശത്രുവാകുകയാണ് പിണറായി വിജയന്‍, അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഗവര്‍മെന്‍റ് പാസാക്കിയ വിവാദ കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന സമരങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി ഇന്ന് ഭാരത് ബന്ദ് നടക്കുകയാണ്. ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് സി.പി.എം പ്രഖ്യാപിച്ചിരുന്നു.

 

Leave A Reply
error: Content is protected !!