നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ

കോട്ടയം: കുഞ്ഞിന്റെ കരച്ചിൽ ഉറക്കം നഷ്ടപ്പെടുത്തുന്നതിനാൽ അമ്മ വായും മൂക്കും പൊത്തി പിടിച്ചതാണ് നാലുമാസം പ്രായമുള്ള കുഞ്ഞ് മരിക്കാനിടയായതിനു കാരണമെന്ന് പൊലീസ്.

കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതോടെ മാതാവിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

എന്നാല്‍ ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മാനസിക വിദഗ്ദരുമായി ആലോചിച്ച ശേഷം സൂസന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Leave A Reply
error: Content is protected !!