രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന സമ്മർദ്ദം ശക്തമാക്കി പ്രാദേശിക പാർട്ടികൾ

രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന സമ്മർദ്ദം ശക്തമാക്കി പ്രാദേശിക പാർട്ടികൾ

ഡൽഹി: രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന സമ്മർദ്ദം ശക്തമാക്കി പ്രാദേശിക പാർട്ടികൾ . ആർജെഡിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിര തീർത്ത് സർക്കാരിന് മേല്‍ സമ്മർദ്ദം ശക്തമാക്കാനാണ് ഇപ്പോൾ ശ്രമം. തീരുമാനം പുനപരിശോധിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെടുകയും ചെയ്തു.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജാതി സെൻസസ് നിര്‍ണായക വിഷയമാക്കാനാണ് പ്രതിപക്ഷ നീക്കം. ജാതി രാഷ്ട്രീയം ശക്തമായ ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍, വിഷയമുയർത്തി ഇതിനോടകം പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കണ്ടുകഴിഞ്ഞു. വിവിധ പാര്‍ട്ടികളിലെ 33 നേതാക്കള്‍ക്ക് കത്ത് എഴുതി പ്രതിപക്ഷത്തെ ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് ആര്‍ജെഡി. ആവശ്യം ഉയര്‍ത്തുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ലെന്നതാണ് ബിജെപിയുടെയും കേന്ദ്രസർക്കാരിന്‍റെയും പ്രതിസന്ധി.

Leave A Reply
error: Content is protected !!