മോന്‍സന്റെ പണമിടപാടുമായി യാതൊരു ബന്ധവുമില്ല, ആരോപണത്തിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് സംശയം- സുധാകരൻ

മോന്‍സന്റെ പണമിടപാടുമായി യാതൊരു ബന്ധവുമില്ല, ആരോപണത്തിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് സംശയം- സുധാകരൻ

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിലെ പ്രതി മോന്‍സനെ അറിയാമെന്നും എന്നാൽ മോന്‍സന്റെ വീട്ടില്‍ ഒരു ദിവസം പോലും താമസിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

തനിക്കെതിരായി പരാതിക്ക് പിന്നില്‍ കറുത്ത ശക്തികളാണെന്നും അതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് സംശയമുണ്ടെന്നും വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

മോന്‍സന്‍ മാവുങ്കലിന്റെ പണം ഇടപാടുമായി യാതൊരു ബന്ധവുമില്ല. ഡോക്ടര്‍ എന്ന നിലയില്‍ മാത്രമാണ് മോന്‍സനെ പരിചയമെന്നും ചികിത്സക്കാണ് വീട്ടില്‍ പോയിട്ടുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

സ്‌കിന്‍ സ്‌പെഷലിസ്റ്റ് ആണെന്ന് കേട്ടപ്പോള്‍ തനിക്ക് അത്തരമൊരു പ്രശ്‌നമുണ്ടായപ്പോഴാണ് പോയത്. എന്നാല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കുകയോ ചികിത്സ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ആരോപിക്കപ്പെട്ട തിയ്യതില്‍ എം ഐ ഷാനവാസിന്റെ കബറടക്കത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇതിന് രേഖകളുണ്ട്. പണം ഇടപാടിനെ കുറിച്ച്‌ ഒരു ചര്‍ച്ചയും തന്റെ സാന്നിധ്യത്തില്‍ നടന്നിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

Leave A Reply
error: Content is protected !!