ഒന്നാം സ്ഥാനത്ത് എത്താൻ ബ്രൈറ്റൺ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ബ്രൈറ്റൺ ക്രിസ്റ്റൽ പാലസ് പോരാട്ട൦

ഒന്നാം സ്ഥാനത്ത് എത്താൻ ബ്രൈറ്റൺ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ബ്രൈറ്റൺ ക്രിസ്റ്റൽ പാലസ് പോരാട്ട൦

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ബ്രൈറ്റൺ ക്രിസ്റ്റൽ പാലസിനെ നേരിടും. ഈ സീസണിൽ വമ്ബൻ പ്രകടനം നടത്തിയ ബ്രൈറ്റൺ എല്ലാ പ്രതീക്ഷകളും തട്ടിത്തെറിപ്പിച്ചാണ് മുന്നേറുന്നത്. ഇന്ന് നടക്കുന്ന മത്സരത്തിൽ അവർക്ക് ജയിക്കാൻ ആയാൽ പോയിന്റ് നിലയിൽ അവർക്ക് ഒന്നാം സ്ഥാനത്ത് എത്താം. ഇതുവരെ ഒരു കളി മാത്ര൦ തൊട്ട് അവർ നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.

എല്ലാവരും വലിയ ടീമുകളിൽ പ്രതീക്ഷ അർപ്പിച്ചപ്പോൾ ഈ സീസണിൽ ഈ കുഞ്ഞൻ ടീം ഇത്തവണ എല്ലാവരെയും ഞെട്ടിച്ചു. ലിവർപൂളിലും ചെൽസിയിലും മാഞ്ചസ്റ്റർ സിറ്റിയിയുടെ അടുത്തേക്കാണ് ഈ ടീം ഇപ്പോൾ എത്തുന്നത്. നിലവിൽ ആറു കളികളിൽ നിന്ന് 12 പോയിന്റുള്ള അവർക്ക് ഇന്ന് ജയിക്കാൻ ആയാൽ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിലെ മറികടക്കാം. അവസാന സീസണിൽ ബ്രൈറ്റൺ ഗ്രഹാം പോട്ടറിന്റെ കീഴിൽ നടത്തിയ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു. ഈ സീസണിൽ അതിനേക്കാൾ മികച്ച പ്രകടനം ആണ് അവർ നടത്തുന്നത്.

Leave A Reply
error: Content is protected !!