കോഴിക്കോട് സ്വർണക്കടത്ത്: രണ്ടു പേർ കൂടി പിടിയിൽ

കോഴിക്കോട് സ്വർണക്കടത്ത്: രണ്ടു പേർ കൂടി പിടിയിൽ

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ താമരശ്ശേരി കുടുക്കിലമാരം സ്വദേശി കുടുക്കിൽപൊയിൽ ഇജാസ് (31), കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷീർ (47) എന്നിവർ അറസ്റ്റിലായി.

ഇജാസ് ഇന്നലെ പുലർച്ചെ നമ്പറില്ലാത്ത കാറിൽ സഞ്ചരിക്കുമ്പോൾ താമരശ്ശേരിയിൽനിന്നാണു പിടിയിലായതെന്നു പൊലീസ് അറിയിച്ചു. ഇജാസ് സംഭവ ദിവസം താമരശ്ശേരിയിൽനിന്നുള്ള സംഘത്തിനൊപ്പം കരിപ്പൂരിൽ എത്തിയതായും കണ്ണൂരിലെ അർജുൻ ആയങ്കിയും മറ്റും സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നിരുന്നതായും പൊലീസ് പറഞ്ഞു.

പ്രതികൾക്കു ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ താമസ സൗകര്യം ഒരുക്കിയതുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷീർ (47) കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ അറസ്റ്റിലായിരുന്നു. ഇതുവരെ 47 പേർ അറസ്റ്റിലായി. 18 വാഹനങ്ങളും പിടിച്ചെടുത്തു.

 

Leave A Reply
error: Content is protected !!