‘മുന്നേറ്റം’; സെൻസെക്‌സിൽ നേട്ടത്തോടെ തുടക്കം

‘മുന്നേറ്റം’; സെൻസെക്‌സിൽ നേട്ടത്തോടെ തുടക്കം

മുംബൈ: വിപണിയിൽ മുന്നേറ്റം തുടരുന്നു. വ്യാപാരം ആരംഭിച്ച ഉടനെ സെൻസെക്‌സ് 273 പോയന്റ് നേട്ടത്തിൽ 60,321ലും നിഫ്റ്റി 107 പോയന്റ് ഉയർന്ന് 17,960ലുമെത്തി.

ആഗോള വിപണികളിൽനിന്നുള്ള അനുകൂല സൂചനകളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ. മികച്ച നിലവാരത്തിലുള്ള ഓഹരികളിൽനിന്ന് ലാഭമെടുപ്പുണ്ടകാൻ സാധ്യതയുള്ളതിനാൽ വിപണി സമ്മർദം നേരിടാൻ സാധ്യത ഉണ്ട്.

മാരുതി, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, ആക്‌സിസ്ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, കൊട്ടക് ബാങ്ക്, ടൈറ്റാന്‍, സണ്‍ഫാര്‍മ, റിലയന്‍സ്, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, ഏഷ്യന്‍പെയിന്റ്, ഭാരതി എയര്‍ടെല്‍, ടാറ്റാസ്റ്റീല്‍, നെസ് ലെ, തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

Leave A Reply
error: Content is protected !!