മോൻസൻ മാവുങ്കലിനെ സഹായിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്ന് ആരോപണം

മോൻസൻ മാവുങ്കലിനെ സഹായിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്ന് ആരോപണം

കലൂർ: പുരാവസ്തു വിൽപനയുടെ മറവിൽ കോടികളുടെ പണം തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ സഹായിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്ന് ആരോപണം. പൊലീസ് ഉദ്യോഗസ്ഥരും, ചലച്ചിത്ര താരങ്ങളും ഇയാളുടെ വീട്ടിലെ നിത്യസന്ദർശകരാണെന്നുമാണ് പരാതിക്കാരിൽ ഒരാളുടെ വെളിപ്പെടുത്തൽ.

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ മോൻസൻസൻ മാവുങ്കലിന് സംരക്ഷണം നൽകിയെന്ന് പരാതിക്കാൻ പറഞ്ഞു. പണം തിരികെ ചോദിച്ചപ്പോൾ പൊലീസ് ഉദ്യഗസ്ഥരെ മോൻസൺ മറയാക്കി ഉപയോഗിച്ചു.

പലരിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയത്. ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി, യേശുവിനെ ഒറ്റ് കൊടുത്തപ്പോൾ കിട്ടിയ 30 വെള്ളിക്കാശിൽ ഒന്ന് തുടങ്ങി പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോൻസൺ തട്ടിപ്പ് നടത്തിയിരുന്നത്.

പണം നഷ്ടപ്പെട്ടവരിൽ ചിലരുടെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴാണ് മോൺസൺ വിൽപ്പനയ്ക്ക് വച്ച പുരാവസ്തുക്കളിൽ പലതും ആശാരി നിർമിച്ചതാണെന്ന് കണ്ടെത്തിയത്. ഇയാൾക്കെതിരെ തെളിവുകൾ ശേഖരിച്ച ശേഷം ക്രൈംബ്രാഞ്ച് സംഘം മോൻസണെ ചേർത്തലയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave A Reply
error: Content is protected !!