ഉന്നതരുമായുളള ബന്ധം മറയാക്കിയാണ് കൊച്ചിയിൽ പുരാവസ്തുക്കളുടെ മറവിൽ മോൻസൻ മാവുങ്കൽ തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച്

ഉന്നതരുമായുളള ബന്ധം മറയാക്കിയാണ് കൊച്ചിയിൽ പുരാവസ്തുക്കളുടെ മറവിൽ മോൻസൻ മാവുങ്കൽ തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: സംസ്ഥാനത്തെ മുതിർന്ന പൊലീസുദ്യോഗസ്ഥടക്കമുളള ഉന്നതരുമായുളള ബന്ധം മറയാക്കിയാണ് കൊച്ചിയിൽ പുരാവസ്തുക്കളുടെ മറവിൽ മോൻസൻ മാവുങ്കൽ തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി.

കഴിഞ്ഞ വർഷം കൊച്ചിയിൽ ന‍ടന്ന ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ എത്തിയിരുന്നു. അന്നത്തെ ഡിജിപി ലോക്നാഥ് ബഹ്റയടക്കമുളള ആളുകളെ തന്‍റെ മ്യൂസിയെ കാണാൻ മോൻസൺ ക്ഷണിച്ചു. പുരവസ്തുക്കളെന്ന് പറഞ്ഞ് ഇവയൊക്കെ കാണിച്ചുകൊടുത്തു. തന്‍റെ കൈവശമുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടിരുന്ന ക്രിസ്തുവിന്റെ കാലത്തെ വെളളിനാണയങ്ങളും മോശയുടെ അംശവടിയുമൊക്കെക്കണ്ട് സംസ്ഥാനത്തെ മറ്റൊരു ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് മോൻസനെ ക്രൈംബ്രാഞ്ചിന്‍റെ റഡാറിൽ എത്തിച്ചത്.

യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസിന് കിട്ടിയ 30 വെളളിനാണയങ്ങളിൽ രണ്ടെണ്ണം. കുരിശിൽ നിന്നിറക്കിയ യേശുവിന്‍റെ മുഖം തുടച്ച വെളളത്തുണി, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണയൊഴിക്കുന്ന റാന്തൽ വിളക്ക്. തന്‍റെ അത്യപൂ‍ർവ പുരാവസ്തുശേഖരത്തെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ മോൻസൻ മാവുങ്കൽ തന്നെ വിശദീകരിച്ചിരുന്നതാണിത്.

Leave A Reply
error: Content is protected !!