ഭാരത് ബന്ദ് രാവിലെ ആറ് മണി മുതൽ ആരംഭിച്ചു

ഭാരത് ബന്ദ് രാവിലെ ആറ് മണി മുതൽ ആരംഭിച്ചു

സംയുക്ത കിസാൻ മോർച്ചയുടെ ഭാരത് ബന്ദ് രാവിലെ ആറ് മണി മുതൽ ആരംഭിച്ചു . വൈകിട്ട് നാല് വരെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ംയുക്ത കർഷക സമിതി കേരളത്തിലും ഹർത്താൽ ആചരിക്കുകയാണ്.

ഭാരത് ബന്ദിന് സെപ്റ്റംബർ 27 തെരഞ്ഞെടുക്കാൻ കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് രാഷ്ട്രപതി അംഗീകാരം നൽകിയതിന്റെ ഒന്നാം വാർഷികം. ഡൽഹി അതിർത്തിയിൽ ആരംഭിച്ച കർഷക പ്രക്ഷോഭം പത്ത് മാസം പൂർത്തിയാകുന്ന ദിനം. ഈരണ്ട് കാരണങ്ങൾ കൊണ്ടാണെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

ഹരിയാനയിലെ റോത്തക്ക്‌സോനിപത് ദേശീയപാതയിൽ ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച്‌ സിംഗു, തിക്രി, ഗാസിപുർ അതിർത്തികളിൽ കർഷകർ ഉപരോധിക്കും
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകൾ രാവിലെ പതിനൊന്നിന് ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധ പ്രകടനം നടത്തും. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്ര സർക്കാരും, തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെയും, ഡൽഹിയിൽ ആം ആദ്മി പാർട്ടിയും പിന്തുണ പ്രഖ്യാപിച്ചു.

കോൺഗ്രസും ഇടത് പാർട്ടികളും അടക്കം 19 പ്രതിപക്ഷ പാർട്ടികളും, വിവിധ സംഘടനകളും ഭാരത് ബന്ദിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. റെയിൽ, റോഡ് ഗതാഗതം തടയുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. ഭാരത് ബന്ദിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്തും, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി.

കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ംയുക്ത കർഷക സമിതി കേരളത്തിലും ഹർത്താൽ ആചരിക്കുകയാണ്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുഗതാഗതം ഏറെക്കുറെ പൂർണമായി സ്തംഭിക്കും. ഹർത്താലിന് എൽഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!