വീടിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് പതിച്ച വെല്‍ഡിംഗ് തൊഴിലാളിയെ കൈകളില്‍ താങ്ങി യുവാക്കള്‍

വീടിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് പതിച്ച വെല്‍ഡിംഗ് തൊഴിലാളിയെ കൈകളില്‍ താങ്ങി യുവാക്കള്‍

വീടിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് പതിച്ച വെല്‍ഡിംഗ് തൊഴിലാളിയെ കൈകളില്‍ താങ്ങി യുവാക്കള്‍.കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്.വീടിന്റെ മുകളില്‍ നിന്ന് 25 അടി താഴേയ്ക്ക് പതിച്ച തോട്ടട കുന്നത്ത് ഹൗസില്‍ ശരത്തിനെ(26)യാണ് പിണറായി അമരിയില്‍ പറമ്പത്ത് സാരംഗും(28) പാണ്ട്യാല പറമ്പ് വീട്ടില്‍ പി. പി അതുലും (24) രക്ഷപ്പെടുത്തിയത്.

പിണറായി പെട്രോള്‍ പമ്പിന് സമീപത്തെ ഇരുനില വീട്ടില്‍ വെല്‍ഡിംഗ് ജോലിയിലായിരുന്നു ശരത്. ഇതിനിടെ ശരത്തിന് തലകറക്കം അനുഭവപ്പെടുകയും താഴേയ്ക്ക് പതിക്കുകയുമായിരുന്നു.കൂടെ ജോലി ചെയ്യുകയായിരുന്ന സുമോജിന്റെ നിലവിളി കേട്ട് സാരംഗും അതുലും നോക്കുമ്പോള്‍ താഴേയ്ക്ക് വീഴുന്ന ശരത്തിനെയാണ് കാണുന്നത്. ഉടന്‍ തന്നെ ഇരുവരും ചേര്‍ന്ന് ശരത്തിനെ കൈയില്‍ താങ്ങി.

Leave A Reply
error: Content is protected !!