ക്ലാത്തി മീനിന് പ്രിയമേറുന്നു

ക്ലാത്തി മീനിന് പ്രിയമേറുന്നു

കൊച്ചി: അധികമാരും ശ്രദ്ധിക്കാതിരുന്ന ക്ലാത്തി മീനാണ് ഇപ്പോൾ അടുക്കളയിൽ താരം. കിലോഗ്രാമിന് 80 രൂപമുതൽ 120 രൂവരെ വില വരുന്ന ക്ലാത്തി ഇപ്പോൾ മത്സ്യബന്ധന ബോട്ടുകൾക്ക് സുലഭമായി ലഭിക്കുന്ന ഒന്നാണ്.ആഴക്കടലിൽ പാറയിടുക്കുകളിലാണ് ക്ലാത്തിയെ ആദ്യം കണ്ടുവന്നിരുന്നതെങ്കിൽ, സുനാമിക്ക് ശേഷം ഇവ തീരത്തോട് അടുത്തുവന്നതും സുലഭമായി ലഭിക്കാൻ കാരണമായിട്ടുണ്ട്.

കട്ടിയേറിയ തൊലിയാണെങ്കിലും ഇവ നീക്കിയാണ് വിൽപ്പനയ്ക്കെത്തുന്നത് എന്നതും ക്ലാത്തിയെ പ്രിയങ്കരിയാക്കുന്നു. തൊലിയുടെ കാഠിന്യം മാത്രമല്ല, മുള്ളിനും കട്ടികൂടുതലാണ്. എങ്കിലും രുചി ഒട്ടും കുറവില്ലെന്നാണ് കഴിച്ചവരുടെ വാക്കുകൾ.

Leave A Reply
error: Content is protected !!