വെള്ളക്കാർ ഉണ്ടാക്കിയ മുസ്ലിം വിരുദ്ധ നിയമങ്ങൾ ഇഎംഎസിന്റെ കാലത്താണ് എടുത്ത് കളഞ്ഞതെന്ന് എ വിജയരാഘവൻ

വെള്ളക്കാർ ഉണ്ടാക്കിയ മുസ്ലിം വിരുദ്ധ നിയമങ്ങൾ ഇഎംഎസിന്റെ കാലത്താണ് എടുത്ത് കളഞ്ഞതെന്ന് എ വിജയരാഘവൻ

കോഴിക്കോട്: വെള്ളക്കാർ ഉണ്ടാക്കിയ മുസ്ലിം വിരുദ്ധ നിയമങ്ങൾ ഇഎംഎസിന്റെ കാലത്താണ് എടുത്ത് കളഞ്ഞതെന്ന് സിപിഎം ജനറൽ സെക്രട്ടറി എ വിജയരാഘവൻ. രാജ്യത്തിന്റെ പല കോണുകളിലും വർഗീയതയെ മാന്യവത്കരിക്കുന്നതിനുള്ള ശ്രമം നടക്കുന്നുവെന്നും പ്രണയത്തിൽ പോലും വർഗീയതയുണ്ടാക്കുന്നുവെന്നും മലബാർ സകലാപത്തിന്റെ 100ാം വാർഷികവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിക്കവേ അദ്ദേഹം പറഞ്ഞു.

സംഘപരിവാർ എഴുതുന്നതല്ല ഇന്ത്യയുടെ ചരിത്രമെന്നും ചരിത്രം തിരുത്തുന്നതിലൂടെ സംഘ്പരിവാർ സ്വാതന്ത്രസമരത്തെ അംഗീകരിക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നതെന്നും വിജയരാഘവൻ വ്യക്തമാക്കി.ബ്രീട്ടീഷുകാർ കണ്ട അന്നത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ വിരുദ്ധ സമര പോരാട്ടമാണ് ആലി മുസ്ലിയാരുടെയും വാരിയൻകുന്നത്തിന്റയും നേതൃത്വത്തിൽ നടന്നതെന്നും വലിയ ജനകീയ പോരാട്ടവും ജന്മിത്വത്തിന് എതിരെയുള്ള കലാപവുമായിരുന്നു മലബാറിലേതെന്നും വിജയരാഘവൻ പറഞ്ഞു.

Leave A Reply
error: Content is protected !!