കരിപ്പൂർ കവർച്ചാ കേസിൽ താമരശ്ശേരി സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

കരിപ്പൂർ കവർച്ചാ കേസിൽ താമരശ്ശേരി സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

കരിപ്പൂർ കവർച്ചാ കേസിൽ താമരശ്ശേരി സംഘത്തിലെ ഒരാൾ കൂടി പിടിയിൽ.ഇന്ന് പുലർച്ചെയാണ് നമ്പറില്ലാത്ത കാറിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ താമരശ്ശേരിയിൽ നിന്നും പിടികൂടിയത്. താമരശ്ശേരി കുടുക്കിലമാരം സ്വദേശി കുടുക്കിൽ പോയിൽ ഇജാസ് (31) നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഇയാളെ ചോദ്യം ചെയ്തപ്പോൾ സംഭവ ദിവസം താമരശേരിയിൽ നിന്നും വന്ന സ്വർണകടത്ത് സംഘത്തോടൊപ്പം ഇയാളും ഉണ്ടായിരുന്നതായും ആർജുൻ ആയങ്കി വന്ന വാഹനത്തെ പിന്തുടർന്നതായും തുടർന്ന് പാലക്കാട് സംഘം വന്ന കാർ അപകടത്തിൽപ്പെട്ട് കിടക്കുന്നത് കണ്ടതായും പറയുന്നു.ഇയാൾക്കും സംഘത്തിനും രക്ഷപ്പെടുന്നതിന് വാഹനം കൈമാറിയ ആളുകളും ഒളിവിൽ കഴിയാൻ സഹായം നൽകിയതുൾപ്പെടെ സൗകര്യങ്ങൾ ചെയ്തു നൽകിയ ആളുകൾ നിരീക്ഷണത്തിലാണ്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

Leave A Reply
error: Content is protected !!