കടയ്ക്കലിൽ ടിപ്പർ ഡ്രൈവര്‍ തലക്കടിച്ചു കൊല്ലാൻ ശ്രമം

കടയ്ക്കലിൽ ടിപ്പർ ഡ്രൈവര്‍ തലക്കടിച്ചു കൊല്ലാൻ ശ്രമം

കൊല്ലം: കടയ്ക്കലിൽ ടിപ്പർ ഡ്രൈവര്‍ തലക്കടിച്ചു കൊല്ലാൻ ശ്രമം. മണ്ണ്മാഫിയ സംഘത്തെ കുറിച്ച് പോലീസിന് വിവരം നൽകിയതിന്റെ പേരിലായിരുന്നു ആക്രമണമെന്നാണ് പരാതി.ടിപ്പർ ഡ്രൈവറായ കടക്കൽ സ്വദേശി അനീഷാണ് ആക്രമണത്തിനിരയായത്. ലോറിക്ക് ഓട്ടമുണ്ടെന്ന് പറഞ്ഞ് അനീഷിനെ അർധരാത്രിയിൽ വിളിച്ചു വരുത്തിയായിരുന്നു ആക്രമണം.

മർദ്ദനത്തിൽ തലക്കും ,കണ്ണിനും ,മുതുകിലും ഗുരുതരമായി പരീക്കേറ്റു. അനീഷ് കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെനാളായി കടക്കലും പരിസരപ്രദേശങ്ങളിലും രാത്രിയുടെ മറവിൽ വ്യാപകമായ രീതിയിൽ നിലംനികത്തൽ നടക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി ഇന്ന് രാവിലെ മറ്റൊരു ടിപ്പർ ലോറി ഡ്രൈവറുടെ വീടിനുമുന്നിൽ അക്രമി സംഘം എത്തി ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്.

Leave A Reply
error: Content is protected !!