തോൽ‌വിയിൽ നിന്ന് കരകയറാതെ മുംബൈ: ബാംഗ്ളൂരിന് 54 റൺസിന്റെ ജയം

തോൽ‌വിയിൽ നിന്ന് കരകയറാതെ മുംബൈ: ബാംഗ്ളൂരിന് 54 റൺസിന്റെ ജയം

ഐപിഎല്ലിൽ ഇന്ന് നടന്ന രണ്ടാം മൽസരത്തിൽ മുംബൈക്കെതിരെ ബാംഗളൂരിന് 54 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ളൂർ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 165 നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ 18.1 ഓവറിൽ 111 റൺസിന് ഓൾഔട്ടാക്കി. സ്പിൻ കുരുക്കിൽ വീണ മുംബൈക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഹർഷൽ പട്ടേൽ ആണ് മുംബൈയെ എരിഞ്ഞൊതുക്കിയത്. ഹര്‍ഷൽ പട്ടേൽ ഹാര്‍ദ്ദിക്, പൊള്ളാര്‍ഡ്, രാഹുല്‍ ചഹാര്‍ എന്നിവരെ പുറത്താക്കി ഹാട്രിക് നേടുകയും ചെയ്തു.

മികച്ച തുടക്കമാണ് മുംബൈക്ക് ഓപ്പണർമാർ നൽകിയത്. രോഹിത് ശര്‍മ്മയും ക്വിന്റൺ ഡി കോക്കും ചേർന്ന് ഒന്നാം വിക്കറ്റിൽ 57 റൺസ് നേടി.എന്നാൽ ഈ മികവ് മറ്റ് താരങ്ങൾക്ക് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. രോഹിത് ശർമ്മ 43 റൺസ് നേടി. യൂസുവേന്ദ്ര ചഹാലും ഗ്ലെന്‍ മാക്സ്വെല്ലും മികച്ച ബൗളിംഗ് നടത്തി. മുംബൈയുടെ മൂന്നാം തോൽവിയാണിത്.

Leave A Reply
error: Content is protected !!