ഒമാനില്‍ കൊവിഡ് കേസുകളില്‍ വന്‍ കുറവ്; രോഗമുക്തി നിരക്ക് 97.7 ശതമാനം

ഒമാനില്‍ കൊവിഡ് കേസുകളില്‍ വന്‍ കുറവ്; രോഗമുക്തി നിരക്ക് 97.7 ശതമാനം

മസ്‌കറ്റ്:ഒമാനില്‍ 88 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് ദിവസത്തെ കണക്കുകളാണ് ഞായറാഴ്ച പുറത്തുവിട്ടത്. കൊവിഡ് ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. മൂന്ന് ദിവസത്തിനിടെ 1,359 പേര്‍ കൂടി രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,03,639 ആയി. ആകെ രോഗികളില്‍ 2,96,527 പേരും രോഗമുക്തരായി. 97.7 ശതമാനമാണ് രാജ്യത്ത് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4,095 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി.

Leave A Reply
error: Content is protected !!