വീണ്ടും അവസാന ഓവർ വിനയായി: ബാംഗ്ളൂരിന് 165 റൺസ്

വീണ്ടും അവസാന ഓവർ വിനയായി: ബാംഗ്ളൂരിന് 165 റൺസ്

ഐപിഎല്ലിൽ ഇന്ന് നടന്ന രണ്ടാം മൽസരത്തിൽ മുംബൈക്കെതിരെ ബാംഗളൂർ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടി. വിരാട് കോഹിലി(51), മാക്‌സ്‌വെൽ(56), ശ്രീകര്‍ ഭരത്(32) എന്നിവരുടെ ബാറ്റിംഗ് മികവിൽ ആണ് ബാംഗ്ളൂർ ഭേദപ്പെട്ട സ്‌കോർ നേടിയത്. മികച്ച ബാറ്റിംഗ് നടത്തിയ ബാംഗ്ളൂരിനെ മുംബൈ അവസാന ഓവറുകളിൽ തളച്ചു. 180ന് മുകളിൽ പോകേണ്ട സ്‌കോർ ആണ് 170ൽ താഴെയായി ഒതുങ്ങിയത്. ബുംറ മൂന്ന് വിക്കറ്റുകൾ നേടി.

അത്ര നല്ല തുടക്കമാണ് ബാംഗ്ളൂരിന് ലഭിച്ചത്. ദേവദത്ത് പടിക്കലിനെ ആദ്യം തന്നെ അവർക്ക് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ കോഹിലിയും, ശ്രീകര്‍ ഭരതും ചേർന്ന് അവരെ കരകയറ്റി ഈ കൂട്ടുകെട്ട് 68 റൺസ് നേടി. പിന്നാലെ എത്തിയ മാക്സ്വെല്ലുമായി ചേർന്ന് കോഹിലി വീണ്ടും സ്‌കോർ മുന്നോട്ട് നീക്കി. ഇരുവരും ചേർന്ന് 51 റൺസ് നേടി. കോഹിലി പുറത്തായതിന് ശേഷം വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ മാക്‌സ്‌വെൽ അവസാന ഓവറിൽ ഔട്ടായത് അവർക്ക് തിരിച്ചടിയായി.

Leave A Reply
error: Content is protected !!