നാല് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികത

നാല് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികത

നാല് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയെന്ന് പൊലീസ്. മരണം ശ്വാസംമുട്ടി ആയിരുന്നെന്നു വ്യക്തമായതായി പൊലീസ് അറിയിച്ചു. പോസ്റ്റ് മോർട്ടം പൂർത്തിയായെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ല
നാളെ കുട്ടിയുടെ രക്ഷിതാക്കളെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

കാഞ്ഞിരപ്പള്ളിയിൽ കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ ബാബു – സൂസന്‍ ദമ്പതികളുടെ മകന്‍ ഐഹാനെയാണ് കഴിഞ്ഞ ദിവസം വീട്ടിൽ ചലനമില്ലാത്ത നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും പുറത്തു വന്നിരുന്നു

. ഈ സമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ അച്ഛൻ റിജോയെ ഫോണില്‍ വിളിച്ച് കുട്ടിക്ക് അനക്കമില്ലന്നറിയിച്ചത്. സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മ മാനസിക അസ്വാസ്ഥ്യതിന് ചികിത്സ തേടുന്ന ആളാണെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.

Leave A Reply
error: Content is protected !!