അവസാന പന്ത് വരെ ആവേശം: ജഡേജയുടെ വെടിക്കെട്ടിൽ ചെന്നൈക്ക് തകർപ്പൻ ജയം

അവസാന പന്ത് വരെ ആവേശം: ജഡേജയുടെ വെടിക്കെട്ടിൽ ചെന്നൈക്ക് തകർപ്പൻ ജയം

ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിന് ആവേശകരമായ അന്ത്യം. അവസാന പന്ത് വരെ നീണ്ട് നിന്ന മത്സരത്തിൽ ചെന്നൈക്ക് തകർപ്പൻ ജയം. കൊൽക്കത്ത ഉയർത്തിയ 171 റൺസ് വിജയ ലക്ഷ്യ൦ ചെന്നൈ രണ്ട് വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ മറികടന്നു. ചെന്നൈക്ക് മികച്ച തുടക്കമാണ് ലഭിച്ചത് അതിന് ശേഷം മികച്ച ഫോമിൽ തിരിച്ചുവന്ന കൊൽക്കത്ത ചെന്നൈയെ പിടിച്ചുകെട്ടി എന്നാൽ അവസാന ഓവറിൽ ചെന്നൈയുടെ സംഹാരതാണ്ഡവത്തിൽ കൊൽക്കത്ത തകരുകയായിരുന്നു. അവസാന ഓവറിൽ 22 റൺസ് ആണ് നേടിയത്. രവീന്ദ്ര ജഡേജയാണ് കളിയുടെ ഗതി മാറ്റിയത്.

മികച്ച തുടക്കമാണ് ഇത്തവണയും ചെന്നൈക്ക് ലഭിച്ചത്. ഒന്നവിക്കറ്റിൽ 74 റൺസ് റുതുരാജ് സിംഗും ഫാഫ് ഡു പ്ലെസിയും ചേർന്ന് നേടി. 28 പന്തിൽ 40 റൺസ് നേടിയ റുതുരാജിനെ ആണ് ആദ്യം അവർക്ക് നഷ്ടമായത്. പിന്നീട് 30 പന്തിൽ 43 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയെയും നഷ്ടമായി. അതിന് പിന്നാലെ മോയിന്‍‍ അലിയും(32)കൂടി പോയതോടെ ചെന്നൈ 138/4 എന്ന നിലയിലായി. പിന്നീടെത്തിയ റെയ്നയും ധോണിയും പെട്ടെന്ന് പുറത്തായതോടെ ചെന്നൈ നില പരുങ്ങലിലായി. എന്നാൽ പിന്നീട് ജഡേജ വെടിക്കെട്ടുമായി എത്തി വിജയം ചെന്നിയിലേക്ക് എത്തിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!