യുവാവിനെ ആക്രമിച്ച കേസിൽ നാല് സ്ത്രീകൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു

യുവാവിനെ ആക്രമിച്ച കേസിൽ നാല് സ്ത്രീകൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു

ഇടുക്കി: യുവാവിനെ ആക്രമിച്ച കേസിൽ നാല് സ്ത്രീകൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സ്ഥല തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സഹോദരിമാരായ നാല് സ്ത്രീകൾ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. മറയൂര്‍ ബാബുനഗര്‍ സ്വദേശി മോഹന്‍രാജിനാണ് മര്‍ദനമേറ്റത്.

പ്രദേശവാസികളായ ജയറാണി (42), ജമുന (42), വൃന്ദ (40), ഷൈലജ (34) എന്നിവരുടെ പേരിലാണ് കേസ്.

പരുക്കേറ്റ മോഹന്‍രാജ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave A Reply
error: Content is protected !!