പെട്രോൾ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ തുടരുന്നു.

പെട്രോൾ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ തുടരുന്നു.

കഴിഞ്ഞ ദിവസം മുക്കട ജംഗ്ഷനിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ തുടരുന്നു.കൊട്ടാരക്കര തൃക്കണമംഗൽ ഉഷാ ഭവനിൽ അനിൽ (24) ആണ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.കൊട്ടാരക്കര ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനടുത്തു വെള്ളിയാഴ്ച്ച രാത്രിയിൽ 12 മണിക്ക് ശേഷമാണ് സംഭവം.
ഉടൻതന്നെ കുണ്ടറ എൽ എം എസ് ആശുപത്രിയിലും തുടർന്ന് കൊല്ലം മെഡിസിറ്റിയിലും പ്രവേശിപ്പിച്ചെങ്കിലും 80 ശതമാനത്തിലധികം പൊള്ളലേറ്റതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇയ്യാളുടേതെന്നു കരുതുന്ന ബൈക്ക് മുക്കട ജംഗ്ഷനിൽ നിന്നും കണ്ടെടുത്തു.ഇതിൽ നിന്നും ആത്മഹത്യ കുറിപ്പും കിട്ടിയിട്ടുണ്ട്.
Leave A Reply
error: Content is protected !!