ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു

ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു

വാ​ടാ​ന​പ്പ​ള്ളി:​ ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി മു​ര​ളീ​ധ​ര​ൻ രാ​ജി​വ​ച്ചു. . ​പോ​സ്റ്റോ​ഫീ​സ് സേ​വി​ംഗ്സ് ഏ​ജ​ന്‍റാ​യ ഇ​വ​ർ ഇ​ട​പാ​ടു​കാ​രി​ൽ നി​ന്ന് പി​രി​ച്ചെ​ടു​ത്ത പ​ണം തി​രി​മ​റി ന​ട​ത്തി​യെ​ന്നത് സംബന്ധിച്ച് ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് രാജി.

 

സിപിഎം ത​ളി​ക്കു​ളം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാണ് രാജിവച്ച വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി മു​ര​ളീ​ധ​ര​ൻ. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് രാ​ജി​ക്ക​ത്ത് ല​ഭി​ച്ച​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അറിയിച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സേ​വി​ംഗ്സ് ഇ​ട​പാ​ടി​ൽ വീ​ഴ്ച കാ​ണി​ച്ച് പ​ല​ർ​ക്കും പോ​സ്റ്റോ​ഫീ​സി​ൽ​നി​ന്ന് നോ​ട്ടീ​സ് വ​ന്ന​തോ​ടെ​യാ​ണ് സംഭവം പുറത്തായത്.

Leave A Reply
error: Content is protected !!