ദുബൈ എക്സ്പോയിലേക്ക് യാത്രാസൗകര്യമൊരുക്കാൻ ചെലവിട്ടത് 15 ശതകോടി ദിർഹം

ദുബൈ എക്സ്പോയിലേക്ക് യാത്രാസൗകര്യമൊരുക്കാൻ ചെലവിട്ടത് 15 ശതകോടി ദിർഹം

ദുബൈ; ദുബൈ എക്സ്പോയിലേക്ക് യാത്രാസൗകര്യമൊരുക്കാൻ ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ചെലവിട്ടത് 15 ശതകോടി ദിർഹം. പുതിയ മെട്രോപാത മുതൽ രംഗത്തിറക്കിയ വാഹനങ്ങൾ വരെ ഇതിൽ ഉൾപ്പെടും.എക്സ്പോ വേദിയിലേക്ക് റൂട്ട് 2020 എന്ന പേരിൽ 15 കിലോമീറ്ററാണ് മെട്രോപാത നീട്ടിയത്. 7 പുതിയ സ്റ്റേഷനുകളും ഈ പാതയുടെ ഭാഗമാണ്.

50 പുതിയ ട്രെയിനുകൾ ഇതിനായി വാങ്ങി. 138 കിലോമീറ്റർ വരുന്ന റോഡ് ലൈനുകളാണ് എക്സ്പോ അനുബന്ധമായി പണിതീർത്തത്. ഒമ്പത് മേൽപാലങ്ങളും ഈ പദ്ധതിയിൾ ഉൾപ്പെടും. എക്സ്പോ വേദിയിലേക്ക് സർവീസ് നടത്തുന്നതിനായി ദുബൈയിലും മറ്റ് എമിറേറ്റുകളിലുമായി 18 ബസ് സ്റ്റേഷനും സ്റ്റോപ്പുകളും നിർമിച്ചു.200 ബസുകളാണ് എക്സ്പോയിലേക്ക് സർവീസ് നടത്താൻ നിരത്തിലിറക്കിയിരിക്കുന്നത്. 15,000 ടാക്സികളാണ് നഗരത്തിൽ സർവീസ് നടത്തുക.

Leave A Reply
error: Content is protected !!