ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു; പ്രതിഭകളെ ആദരിച്ചു

ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു; പ്രതിഭകളെ ആദരിച്ചു

കൂ​ട​ര​ഞ്ഞി: ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഉ​ദ്ഘാ​ട​നം ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കൂ​ട​ര​ഞ്ഞി അ​ർ​ജ്ജു​ന സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാണ് ട്ര​സ്റ്റ് പ്രവർത്തിക്കുക. കൂടാതെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ അ​ർ​ജു​ന ഫാ​മി​ലി അം​ഗ​ങ്ങ​ളാ​യ ജ​സ്റ്റീ​ന സി​ബി, ദി​യ റോ​യ്, ന​വീ​ൻ ബെ​ന്ന​റ്റ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ​യും നാ​ഷ​ണ​ൽ ഫു​ട്ബോ​ൾ റ​ഫ​റി​യാ​യ മെ​ൽ​വി​ൻ തോ​മ​സി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

കൂ​ട​ര​ഞ്ഞി വാ​രി​യാ​നി ഹാ​ളി​ൽ ന​ട​ന്ന ചടങ്ങിൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് മാ​വ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ കോ​പ അ​മേ​രി​ക്ക, യൂ​റോ​ക​പ്പ് മ​ത്സ​ര പ്ര​വ​ച​ന വി​ജ​യി​ക​ളാ​യ ഡോ​ഫി​ൻ തോ​മ​സ്, ആ​ദ​ർ​ശ് ജോ​സ​ഫ് എ​ന്നി​വ​ർ​ക്ക് പാ​രി​തോ​ഷി​കം സമ്മാനിച്ചു .

 

Leave A Reply
error: Content is protected !!