സൗദി അറേബ്യയിൽ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം അമ്പതിൽ താഴെയെത്തി

സൗദി അറേബ്യയിൽ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം അമ്പതിൽ താഴെയെത്തി

റിയാദ്: സൗദി അറേബ്യയിൽ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം അമ്പതിൽ താഴെയായി. ശനിയാഴ്ച 39 പേർക്ക് മാത്രമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയുന്നവരിൽ 50 പേർ സുഖം പ്രാപിക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറു പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാജ്യത്ത് ഇന്ന് 32,549 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 5,46,882 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,892 പേർ രോഗമുക്തരായി. 8,694 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,296 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. 255 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Leave A Reply
error: Content is protected !!