ഗുലാബ് ചുഴലികാറ്റ്; നാളെ വൈകിട്ടോടെ കര തൊട്ടേക്കും

ഗുലാബ് ചുഴലികാറ്റ്; നാളെ വൈകിട്ടോടെ കര തൊട്ടേക്കും

ഡൽഹി;ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലികാറ്റ് രൂപപ്പെട്ടു. നാളെ വൈകിട്ടോടെ വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കര തൊട്ടേക്കും. പരമാവധി 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. വടക്കൻ ആന്ധ്രയിലും ഒഡീഷയുടെ തെക്കൻ മേഖലയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചതായും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും സർക്കാർ അറിയിച്ചു. ഒഡീഷയില്‍ മാത്രം ദേശീയ ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റുഗാര്‍ഡിന്‍റെ പതിനഞ്ചിലധികം ബോട്ടുകള്‍ തീരമേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!